Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ 10 രാജ്യങ്ങൾ: മൂന്നാം ഘട്ടത്തിൽ ആഫ്രിക്കയിൽ നിന്നും ആളുകളെ നാട്ടിലെത്തിക്കും

വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ 10 രാജ്യങ്ങൾ: മൂന്നാം ഘട്ടത്തിൽ ആഫ്രിക്കയിൽ നിന്നും ആളുകളെ നാട്ടിലെത്തിക്കും
ന്യൂഡൽഹി , ഞായര്‍, 10 മെയ് 2020 (10:08 IST)
ന്യൂഡൽഹി:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുകുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന വന്ദേഭാരതിന്റെ രണ്ടാം ഘട്ടത്തിൽ 10 രാജ്യങ്ങൾ.ഫ്രാൻസ്, റഷ്യ, ജർമനി, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ,ഓസ്‌ട്രേലിയ, കാനഡ,കസാഖിസ്താൻ, കിർഗിസ്താൻ, യുക്രൈൻ എന്നീ രാജ്യങ്ങളെയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15 മുതൽ 22 വരെയാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.
 
അതേ സമയം വന്ദേ ഭാരതിന്റെ മൂന്നാം ഘട്ടത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെയായിരിക്കും നാട്ടിലെത്തിക്കുകയെന്നാണ് സൂചന.രണ്ടാം ഘട്ടത്തിൽ എയർഇന്ത്യയ്ക്ക് പുറമേ അതത് രാജ്യങ്ങളുടെ ചില വിമാനക്കമ്പനികളും ദൗത്യത്തിൽ പങ്കെടുക്കും. ഇതുപ്രകാരം താജികിസ്ഥാൻ വിമാനകമ്പനിയായിരിക്കും അവിടത്തെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു: മരണം 2,77,017