Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണ്ണാടകയിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ചു എട്ടു പേർ മരിച്ചു

കർണ്ണാടകയിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ചു എട്ടു പേർ മരിച്ചു

എ കെ ജെ അയ്യര്‍

, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (19:01 IST)
ബംഗളൂരു: കർണ്ണാടകയിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ചു എട്ടു പേർ മരിച്ചു. ചിന്താമണി താലൂക്കിലെ മരിനായകനാ ഹള്ളിയിലുണ്ടായ ഈ അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു.

ദിവസക്കൂലിക്കായി ആന്ധ്രാപ്രദേശിലേക്ക് പോയ തൊഴിലാളികളാണ് മരിച്ചത്. ഇവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിന്താമണി എം.എൽ.എ കൃഷ്ണ റെഡ്ഢി അപകട സ്ഥലം സന്ദർശിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയോധികയുടെ മരണം: പേരക്കുട്ടിയുടെ ഭർത്താവ് അറസ്റ്റിൽ