ബസിൽയാത്ര ചെയ്ത ബാലന്റെ തല പോസ്റ്റിലിടിച്ച് വേർപെട്ടു
ഛർദ്ദിക്കാൻ വേണ്ടി ബസിൽ നിന്നും തല പുറത്തേക്കിട്ട ബാലന് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന ബസിൽ യാത്ര ചെയ്യവേ ഛർദ്ദിക്കാൻ വേണ്ടി തല പുറത്തേക്കിട്ട ബാലന്റെ തല വൈദ്യുതി പോസ്റ്റിലിടിച്ച് തല ഉടലിൽ നിന്ന് വേർപെട്ടു. ഗൂഡല്ലൂർ പുത്തൂർ വയൽ സ്വദേശികളായ പരേതനായ ജയറാമിന്റെയും ഡെയ്സിയുടെയും മകൻ സിബി എന്ന പതിമൂന്നുകാരണാണ് ഈ ദാരുണാന്ത്യമുണ്ടായത്.
കഴിഞ്ഞ ദിവസം ഇരുട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ വച്ചായിരുന്നു ഇവരുടെയും കരളലിയിക്കുന്ന ഈ സംഭവം ഉണ്ടായത്. കൊട്ടിയൂരിനടുത്ത് നീണ്ടുനോക്കി എന്ന സ്ഥലത്ത് വച്ച് ബസിന്റെ പിൻസീറ്റിൽ യാത്ര ചെയ്യവെയാണ് കുട്ടി തല പുറത്തേക്കിട്ടതും ഉരുക്കുകൊണ്ടുള്ള വൈദ്യുതി പോസ്റ്റിൽ കഴുത്ത് ഇടിക്കുകയും ചെയ്തത്.
ഇടിയുടെ ആഘാതത്തിൽ തല വേർപെട്ട്റോഡിൽ വീഴുകയായിരുന്നു. റോഡിൽ ഈ ഭാഗത്ത് വീതി വളരെ കുക്രവായതാണ് പോസ്റ്റിനോട് ചേർന്ന് ബസ് പോകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.