സാധാരണക്കാര്‍ പൊലീസിനെ ഭയന്ന് ജീവിക്കേണ്ട അവസ്ഥ നിർഭാഗ്യകരം : പി ശ്രീരാമകൃഷ്ണൻ
പൊലീസിനെ പേടിച്ച് ജീവിക്കേണ്ട അവസ്ഥ നിർഭാഗ്യകരമാണെന്ന് സ്പീക്കർ
സാധാരണക്കാര്‍ പൊലീസിനെ പേടിച്ച് ജീവിക്കേണ്ട അവസ്ഥ നിർഭാഗ്യകരമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികൾക്ക് സാധിക്കുന്നില്ലെന്നും സ്പീക്കർ കുറ്റപ്പെടുത്തി.
ആദ്യ നിയമസഭാ സമ്മേളന അനുസ്മരണത്തിന്‍റെ ഭാഗമായി പുഷ്പാര്‍ച്ചനയോടെയാണ് സഭാ നടപടിക്രമങ്ങളിലേക്ക് കടന്നത്. തുടര്‍ന്ന് ഒരു മണിക്കൂര്‍ ആദ്യ നിയമസഭയെ അനുസ്മരിച്ച് കക്ഷി നേതാക്കള്‍ സംസാരിക്കുകയുമായിരുന്നു. അതില്‍ മലയാളം നിര്‍ബന്ധമാക്കുന്ന ബില്ല അവതരിപ്പിക്കുകയും ചരിത്രപ്രാധാന്യം പരിഗണിച്ച് എം എം മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പ്രതിപക്ഷം ഒഴിവാക്കിയിരുന്നു.