Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ലോറി പാഞ്ഞു കയറി; ഒരു പൊലീസുകാരൻ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ച് ഒരു പൊലീസുകാരൻ മരിച്ചു

വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ലോറി പാഞ്ഞു കയറി; ഒരു പൊലീസുകാരൻ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം
, ഞായര്‍, 4 മാര്‍ച്ച് 2018 (10:04 IST)
കൊട്ടാരക്കര കുളക്കടയിൽ വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവന്ന പൊലീസുകാർക്കിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു. പൊലീസ് കൺട്രോൾ യൂണിറ്റിലെ ഡ്രൈവർ വിപിനാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണ്. 
 
പൊലീസ് കൺട്രോൾ യൂണിറ്റിലെ എസ്ഐ വേണുഗോപാൽ, എഎസ്ഐ അശോകൻ എന്നിവരുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേറ്റിട്ടുണ്ട്. എംസി റോഡിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. 
 
മിമിക്രി കലാകാരന്മാരുടെ കാർ അപകടത്തിൽപ്പെട്ടതറിഞ്ഞു രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. അപകടത്തിന്റെ മഹസർ തയാറാക്കുന്നതിനിടെയാണ് എതിർവശത്ത് കൂടി അമിത വേഗതയിൽ വന്ന ലോറി ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. 
 
അപകടമണ്ടായപ്പോൾ തന്നെ നാല് പേരേയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിപിന്റെ ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് റജിസ്ട്രേഷനുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയെയും ഡ്രൈവറയെും കസ്റ്റഡിയിൽ എടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള അംഗീകാരമെന്ന് അമിത് ഷാ; ഇറ്റലിയിലും തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധിക്ക് ഷായുടെ വക പരിഹാസം