Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിരു കടന്ന സെൽഫി ഭ്രമം; ദമ്പതികളുടെ ജീവൻ കവർന്നു

അതിരു കടന്ന സെൽഫി ഭ്രമം; ദമ്പതികളുടെ ജീവൻ കവർന്നു
, ശനി, 27 ഒക്‌ടോബര്‍ 2018 (17:56 IST)
സാഹസികമായി സെൽഫി എടുക്കന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് മലയാളി ദമ്പതികൾ മരിച്ചു. 
കതിരൂർ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം വിവിശ്വനാഥൻ-ഡോ.സുഹാസിനി ദമ്പതികളുടെ മകൻ ബാവുക്കം വീട്ടിൽ വിഷ്ണു (29) ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. അമേരിക്കയിലാണ് സംഭവം.
 
ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്നാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. ഇന്ന് പുലർച്ചെ അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ചെങ്ങന്നൂരിലെ എൻജിനിയറിങ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 
 
ഇരുവരും ട്രക്കിങ് നടത്തുന്നതിനിടയിൽ മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് മരിച്ചവർ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സർക്കാർ തീരുമാനങ്ങൾ ട്വന്റി20 മത്സങ്ങൾ, കേന്ദ്ര ബാങ്ക് ടെസ്റ്റ് മത്സരമാണ് കളിക്കുക: ആർ ബി ഐയുടെ മേലുള്ള കടന്നുകയറ്റം കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഡെപ്യൂട്ടി ഗവർണർ