Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാൽവഴുതി കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപെടുത്തി അഗ്നിശമന സേന

അഗ്നിശമന സേന
, വെള്ളി, 26 ജൂലൈ 2019 (12:46 IST)
കാൽ‌വഴുതി കിണറ്റിൽ വീണ വിട്ടമ്മയെ അഗ്നിശമന സേന രക്ഷപെടുത്തി. ചവറ പുതുക്കാട് സ്വദേശി വര്‍ഗ്ഗീസിന്റെ ഭാര്യ ലിജിയയെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം 4.20 ഓടെ കയര്‍ തട്ടി കിണറില്‍ വീണ ലിജിയ പൈപ്പില്‍ പിടിച്ചു കിടന്നുകൊണ്ട് നിലവിളിച്ചു.
 
ബഹളം കേട്ടുണര്‍ന്ന അയല്‍വാസി രേഖ കിണറില്‍ ഇറങ്ങി രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയായ ജോണികൂടി സഹായത്തിനെത്തി. കിണറിന് 20 അടി ആഴമുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സിലുള്ളവർ കിണറ്റിലിറങ്ങി ലിജിയയെ രക്ഷപെടുത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഖിക്ക് 5 വയസ് കൂടുതലുണ്ട്, കൊല്ലാനായിരുന്നെങ്കിൽ പണ്ടേ ആകാമായിരുന്നു: മുഖ്യപ്രതി അഖിൽ പറയുന്നതിങ്ങനെ