Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകൻ ഓടിച്ച ബസിൽ അച്ഛൻ ഓടിച്ച ജീപ്പ് ഇടിച്ച് അമ്മയ്ക്ക് പരിക്ക്; സംഭവം നെടുങ്കണ്ടത്ത്

അപകടം

ചിപ്പി പീലിപ്പോസ്

, വ്യാഴം, 20 ഫെബ്രുവരി 2020 (09:23 IST)
നെടുങ്കണ്ടം കൈലാസപ്പാറയിൽ സ്വകാര്യ ബസിൽ ജീപ്പിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. മകൻ ഓടിച്ചിരുന്ന സ്വകാര്യബസിലേക്ക് അച്ഛൻ ഓടിച്ചിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ജീപ്പിനകനത്തായിരുന്ന വീട്ടമ്മ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. 
 
ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. 
 
കട്ടപ്പനയ്ക്ക് പോയി മടങ്ങിവരികയായിരുന്നു ജീപ്പ് യാത്രികര്‍. രാജാക്കാട് നിന്ന് നെടുങ്കണ്ടത്തിന് പോകുകയായിരുന്നു മകൻ ഓടിച്ച ബസ്. അപകടം അച്ഛനും മകനും തമ്മിൽ ആയതിനാലും പരിക്ക് അമ്മയ്ക്ക് ഏറ്റതിനാലും ആരും കേസ് നൽകിയിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനിടെ അപകടം; മൂന്ന് പേർ മരിച്ചു, ശങ്കറിനും പരിക്ക്