Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട്ടിൽ കെ എസ് ആർ ടി സിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേർ മരിച്ചു, 23 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ കെ എസ് ആർ ടി സിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേർ മരിച്ചു, 23 പേർക്ക് പരിക്ക്

ചിപ്പി പീലിപ്പോസ്

, വ്യാഴം, 20 ഫെബ്രുവരി 2020 (08:24 IST)
തമിഴ്നാട്ടിലെ അവിനാശിയില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി എയര്‍ ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. 23 ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്. 
 
കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസായതിനാല്‍ മലയാളികൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. 
 
അപകടം നടന്നത് ഗ്രാമസമാനമായ പ്രദേശത്തായിരുന്നു. വെളുപ്പിനെ ആയതിനാൽ രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിറ്റത് 908 ടിക്കറ്റുകൾ മാത്രം, 3000 ഫ്രീ പാസുകളായിരുന്നു, കരുണ സംഗീത പരിപാടിയുടെ കണക്കുകൾ പുറത്തുവിട്ട് സംഘാടകർ