Publish Date: Sat, 29 Jun 2019 (16:18 IST)
Updated Date: Sat, 29 Jun 2019 (16:23 IST)
വാളയാറിൽ കണ്ടെയ്നർ ലോറിയില്‍ ഓമ്നി വാനിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവരെല്ലാം കൊയമ്പത്തൂർ കുനിയമുത്തൂർ സ്വദേശികളാണ്.
വാളയാർ പതിനാലാം കല്ലിൽ ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അപകടം. കൊയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന ഓമ്‌നിവാന്‍ കണ്ടെയ്നർ ലോറിക്ക് പിന്നില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചു.
മരിച്ചവരില്‍ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറുമാണ് ഉള്ളത്. അമിതവേഗമാണ് അപകടകാരണമായത്. പരുക്കേറ്റ എട്ട് പേരും പാലക്കാട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വാനിൽ പത്തിലധികം ഉണ്ടായിരുന്നത്. വാഹനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.