Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി കാറില്‍ കറക്കം; പിന്നാലെ പാഞ്ഞ് പൊലീസ് - ഒടുവില്‍ യുവാക്കളെ നാട്ടുകാര്‍ പിടികൂടി

youngsters
മണ്ണാർക്കാട് , ശനി, 29 ജൂണ്‍ 2019 (14:29 IST)
സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി കാറില്‍ കറങ്ങിയ യുവാക്കള്‍ അറസ്‌റ്റില്‍. ചെർപ്പുളശ്ശേരി വീര‌മംഗലം പുളിക്കപ്പറമ്പൻ മുഹമ്മദ് മുസ്തഫ (20), തൃക്കടീരി കരിമ്പൻചോല അലി അഹമ്മദ് (20) എന്നിവരാണ് പിടിയിലായത്.

പോക്‍സോ വകുപ്പുകള്‍ ചുമത്തിയതിന് പിന്നാലെ യുവാക്കള്‍ക്കെതിരെ ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടു പോകൽ എന്നീ വകുപ്പുകളും ചുമത്തി.

വ്യാഴാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. മണ്ണാർക്കാട്ടെ ഒരു സ്‌കൂളിന് സമീപത്ത് നിന്നുമാണ്  ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികള്‍ യുവാക്കള്‍ക്കൊപ്പം കാ‍റില്‍ കയറി പോയത്. സഹപാഠികള്‍ കാറില്‍ കയറി പോയ വിവരം മറ്റു വിദ്യാര്‍ഥികള്‍ അധ്യാപകരെ അറിയിച്ചു.

വിവരമറിഞ്ഞ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ പിതാവ് പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരം അന്വേഷണം നടത്തുന്നതിനിടെയാണ് വൈകിട്ട് യുവാക്കളെയും പെണ്‍കുട്ടികളെയും കണ്ടെത്തിയത്.

വീടിന് സമീപം ഇറക്കിവിടാന്‍ എത്തിയ യുവാക്കളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പൊലീസില്‍ വിവമറിയിക്കുകയും ചെയ്‌തു. പെരിന്തൽമണ്ണ കൊടികുത്തി മലയിലാണ് വിദ്യാര്‍ഥിനികളുമായി പോയതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാര്‍ വാടകയ്‌ക്ക് എടുത്തതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങിക്കിടന്ന ഭർത്താവിനെ മാനസികരോഗിയായ ഭാര്യ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി