Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

Accident Kozhikode Vadakara
അപകടം കോഴിക്കോട് വടകര

എ കെ ജെ അയ്യര്‍

, വ്യാഴം, 19 ഡിസം‌ബര്‍ 2024 (20:40 IST)
കോഴിക്കോട് : വീട് നിര്‍മാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. കോഴിക്കോട് വടകര ചോറോടാണ് വ്യാഴാഴ്ച ഉച്ചടയോടെ അപകടമുണ്ടായത്. 
 
വടകര ഇരിങ്ങൽ സ്വദേശി ജയരാജ് ആണ് മരിച്ചത്. വീടിന്‍റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടയിൽ കാല്‍ വഴുതി താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. തട്ട് കെട്ടി അതിന് മുകളിൽ നിന്നുകൊണ്ടായിരുന്നു പുറത്തെ ഭിത്തിയിൽ സിമൻ്റ് തേച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് കാല്‍ വഴുതി തൊട്ടു താഴെയുള്ള കിണറ്റിൽ വീണത്.
 
കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ഫോഴ്സ് സംഘം എത്തി കിണറ്റിൽ നിന്ന് ജയരാജിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു