Publish Date: Thu, 06 Oct 2022 (08:17 IST)
Updated Date: Thu, 06 Oct 2022 (08:22 IST)
പാലക്കാട്ടെ വടക്കാഞ്ചേരിയിലെ വാഹനാപകടത്തില്‍ അമിത വേഗത്തില്‍ എത്തിയ ടൂറിസ്റ്റ് ബസ് മറ്റു വാഹനങ്ങള്‍ക്കും ഭീതി ഉണ്ടാക്കിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയേഴ്‌സ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തല കീഴായി മറിയുകയായിരുന്നു. ഒന്‍പതുപേരാണ് മരണപ്പെട്ടത്.
അപകടത്തിന്റെ പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് തല കീഴായി മാറുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.