Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് കെഎസ്ആര്‍ടിസി ബസും സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; 9 പേര്‍ക്ക് ദാരണാന്ത്യം

Accident News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (08:12 IST)
പാലക്കാട് കെഎസ്ആര്‍ടിസി ബസും സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ച് അപകടത്തില്‍ 9 പേര്‍ക്ക് ദാരണാന്ത്യം. പാലക്കാട് വടക്കാഞ്ചേരി ദേശീയപാതയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്നുപേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. 
 
അതേസമയം അപകടത്തില്‍ നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഏഴുപേരുടെ നില അതീവ ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയേഴ്‌സ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തല കീഴായി മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസ് അമിതവേഗത്തിലയിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യക്ക് അവിഹിതമെന്ന് സംശയം; ആശുപത്രി വളപ്പിലിട്ട് ഭര്‍ത്താവ് നഴ്‌സിനെ കുത്തിക്കൊന്നു