Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു

എ കെ ജെ അയ്യര്‍

, വെള്ളി, 4 ഫെബ്രുവരി 2022 (10:08 IST)
പുൽപ്പള്ളി: പുൽപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്കിൽ യാത്ര ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥി മരിച്ചു. പുൽപ്പള്ളി മീനംകൊല്ലി കൊല്ലംകുന്നേൽ രാജേഷിന്റെ മകൻ അഭിനവ് (21) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പഴശ്ശിരാജാ കോളേജിന് സമീപത്തായിരുന്നു അപകടം. പുൽപ്പള്ളി എസ് .എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് മരിച്ച അഭിനവ്.

ബൈക്ക് ഓടിച്ച സഹപാഠിയായ കാട്ടിക്കുളം സ്വദേശി ഷാരോണിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,49,394; മരണം 1072