Publish Date: Tue, 01 Feb 2022 (10:44 IST)
Updated Date: Tue, 01 Feb 2022 (10:47 IST)
ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാറിടിച്ച് നാലുസ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ഒന്‍പതാം ക്ലാസുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്.
ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. മകന്‍ വാഹനം ഓടിക്കാറുണ്ടെന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിയാമായിരുന്നതായി പൊലീസ് പറഞ്ഞു.