Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലയിൽ തെങ്ങുവീണ് വീട്ടമ്മ മരിച്ചു

തലയിൽ തെങ്ങുവീണ് വീട്ടമ്മ മരിച്ചു

എ കെ ജെ അയ്യര്‍

, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (13:02 IST)
തിരുവനന്തപുരം: തലയിൽ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. ശ്രീകാര്യം ചെറുവയ്ക്കൽ ശേഖരം നായർ ലെയിനിൽ ജലജാ ഭവനിൽ ജലജകുമാരി എന്ന 61 കാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ വീടിനു ചേർന്ന് നിന്ന തെങ്ങ്  കടപുഴുകി ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഈ സമയം ഇവരുടെ ഭർത്താവ് പുരുഷോത്തമനൊപ്പം പുരയിടത്തിൽ നിൽക്കുമ്പോഴായിരുന്നു ചുവട് കേടായ തേങ്ങ ഒടിഞ്ഞു ജലജകുമാരിയുടെ തലയിൽ വീണത്.

ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ജയേഷ്, ദീപ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഏഴ് വയസുകാരന് ദാരുണാന്ത്യം