തലയോലപ്പറമ്പ് : വടയാർ ഭാഗത്തു നിന്ന് തലയോലപ്പറമ്പിലേക്ക് വന്ന കാർ നിയന്ത്രണം വിട്ടു മൂവാറ്റുപുഴ ആറിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ വടയാർ ചക്കാലയിൽ ഉണ്ണിമിശിഹാ ചർച്ചിനടുത്തതായിരുന്നു അപകടം. വടയാർ സ്വദേശി മാലിയിൽ അശോകൻ എന്ന 64 കാരനാണ് മരിച്ചത്.
അപകട സമയത്തു വിവാഹ പാർട്ടിയുമായി എത്തിയ ബസിലെ ഡ്രൈവർ അപകടം കണ്ട് രക്ഷിക്കാൻ സർഹാമിച്ചെങ്കിലും ഫലമില്ലാതായി. വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാസേന, തലയോലപ്പറമ്പ് പോലീസ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിൽ കാർ കയർ കെട്ടി വലിച്ചുകയറ്റി.
എന്നാൽ കാറിൽ കുടുങ്ങിയ അശോകനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.