Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോളേജ് മതിൽ ഇടിഞ്ഞുവീണു വീട്ടമ്മ മരിച്ചു

കോളേജ് മതിൽ ഇടിഞ്ഞുവീണു വീട്ടമ്മ മരിച്ചു

എ കെ ജെ അയ്യര്‍

, ചൊവ്വ, 8 നവം‌ബര്‍ 2022 (14:42 IST)
കഴക്കൂട്ടം: കഴക്കൂട്ടത്തിനടുത്തുള്ള തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിന്റെ മതിലിടിഞ്ഞു വീണു വീട്ടമ്മ മരിച്ചു. കോളേജിനടുത്ത് താമസം അനശ്വരയിൽ കാർമ്മൽ ഏണസ്റ്റ് എന്ന 65 കാരിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയോടെ വീടിനു പുറകിലെ അടുപ്പിൽ ചോറുവയ്ക്കാനുള്ള തയ്യാറെടുപ്പിനിടയിൽ തൊട്ടടുത്തുള്ള കോളേജ് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മഴയിൽ കുതിർന്നിരുന്നു ആറടിയോളം ഉയരമുള്ള മതിലാണ് തകർന്നു വീണത്.

ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ തന്നെ അയൽക്കാർ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് പരേതനായ ഏണ, മക്കൾ ലിൻസി, ചാൾസ്.സ്റ്റ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്