ഇന്നലെ രാത്രി കൊച്ചിയില്‍ പെയ്ത മഴയെ പേടിക്കണം; ആസിഡ് സാന്നിധ്യം കണ്ടെത്തി, മഴത്തുള്ളി ശരീരത്തില്‍ പതിക്കരുത്
എറണാകുളത്തെയും സമീപ ജില്ലകളിലെയും ശുദ്ധജല സ്രോതസ്സുകളെയും ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെയും പുതുമഴ പ്രതികൂലമായി ബാധിച്ചേക്കാം
ഇന്നലെ രാത്രി കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകനായ ഡോ.രാജഗോപാല്‍ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റിലൂടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്റെ ചിത്രങ്ങളും രാജഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ വര്‍ഷത്തെ ആദ്യയ വേനല്‍ മഴയാണ് ഇന്നലെ പലയിടത്തും ലഭിച്ചത്. ഇതില്‍ രാസപദാര്‍ത്ഥങ്ങളുടെ അളവ് കണ്ടെത്തിയത് ആശങ്കയ്ക്ക് കാരണമായി. പുതുമഴ നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കും. ഇത് കൃഷി നശിക്കാനും കാരണമാകും. മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലും അടക്കമുള്ള ത്വക്ക് രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നത്. എറണാകുളത്തെയും സമീപ ജില്ലകളിലെയും ശുദ്ധജല സ്രോതസ്സുകളെയും ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെയും പുതുമഴ പ്രതികൂലമായി ബാധിച്ചേക്കാം.