Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സംസ്ഥാനത്തെ നാലു ജില്ലകളില്‍ അമ്ല മഴയ്ക്കു സാധ്യത; കുടിവെള്ളം മലിനമാകാനും സാധ്യത

Acid Rain Kerala News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 മാര്‍ച്ച് 2023 (12:07 IST)
സംസ്ഥാനത്തെ നാലു ജില്ലകളില്‍ അമ്ല മഴയ്ക്കു സാധ്യത. കുടിവെള്ളം മലിനമാകാനും സാധ്യതയുണ്ട്.  എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വായുവിലെ രാസ മലിനീകരണ തോത് വര്‍ധിച്ചതിനാല്‍ ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴയില്‍ രാസ പദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും. 
 
വിഷ വാതകങ്ങളുടെ അളവ് കഴിഞ്ഞാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്‌സിന്‍ പോലുള്ള വിഷ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുള്ള ആദ്യത്തെ മഴ അപകടകാരിയായ അമ്ല മഴയാകാമെന്നും ചീഫ് എന്‍ജിനീയര്‍ പി.കെ. ബാബുരാജന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ വിലനിലവാരം ഇങ്ങനെ