Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കെ.വി.തോമസിനെതിരെ നടപടിയുണ്ടാകും; കരുതലോടെ കോണ്‍ഗ്രസ്

action against KV Thomas
, വ്യാഴം, 12 മെയ് 2022 (08:39 IST)
കെ.വി.തോമസിനെതിരെ കരുതലോടെ നീങ്ങി കോണ്‍ഗ്രസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്താക്കിയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തോമസ് മാഷ് ആയുധമാക്കും. അതുകൊണ്ട് ധൃതി പിടിച്ച് ഒരു നീക്കം വേണ്ട എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. അതേസമയം, തൃക്കാക്കരയില്‍ സിപിഎമ്മിന് വോട്ട് ചോദിച്ച് കെ.വി.തോമസ് ഇന്ന് പ്രചാരണത്തിനിറങ്ങും. ആദ്യമായാണ് അടിമുടി കോണ്‍ഗ്രസുകാരനായ തോമസ് മാഷ് അരിവാള്‍ ചുറ്റിക നക്ഷത്രത്തിനായി വോട്ട് ചോദിച്ച് ഇറങ്ങുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസാനി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു