Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാ ക്ലബിൽ പോയാൽ നിങ്ങൾക്ക് എന്താണ് കുഴപ്പം: മഹുവ മൊയ്‌ത്ര

രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാ ക്ലബിൽ പോയാൽ നിങ്ങൾക്ക് എന്താണ് കുഴപ്പം: മഹുവ മൊയ്‌ത്ര
, ബുധന്‍, 4 മെയ് 2022 (14:33 IST)
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശാക്ലബിൽ പോയ‌തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് വിവാദമാക്കിയ ബിജെപിക്കെ‌തിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. രാഹുൽ ഗാന്ധിയോ ഇനി മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാക്ലബിലായാലും വിവാഹ പാർട്ടിയിലായാലും അത് ഈ ഭൂമിയിൽ മറ്റാരെങ്കിലും ബാധിക്കുന്ന കാര്യമാണോയെന്ന് മഹുവ ചോദിച്ചു.
 
ബിജെപിയുടെ ട്രോളന്മാരെ നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ ഉറച്ചു നിൽക്കു. അല്ലാതെ ചായക്കപ്പിൽ ബിയർ കുടുക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്. മഹുവ മൊയ്‌ത്ര ട്വീറ്റ് ചെയ്‌തു.നേപ്പാൾ തലസ്ഥാനത്തെ നിശാക്ലബിൽ രാഹുൽ നിൽക്കുന്ന ദൃശ്യങ്ങളാണ് ബിജെപി നേതാക്കൾ പ്രചരിപ്പിച്ചത്.  അതേസമയം സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയതെന്ന് കോൺഗ്രസ് വിശദീകരിച്ചു.
 
പാർട്ടി തകർന്ന് കിടക്കുമ്പോഴും രാഹുൽ നിശാക്ലബിൽ ആയിരുന്നുവെന്ന് പരിഹസിച്ചായിരുന്നു ബിജെപി ഐടി സെൽ ഇൻ ചാർജ് അമിത് മാളവ്യ ദൃശ്യങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്‌തത്. ഇതോടെയാണ് രാഹുൽ ഗാന്ധിയുടെ ചിത്രത്തെ ചുറ്റിപറ്റി വിവാദം ചൂടുപിടിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്ഷയതൃതീയ: കേരളത്തിൽ വിറ്റുപോയത് 4,000 കിലോ സ്വർണം!