Select Your Language

Notifications

webdunia
webdunia
webdunia
Saturday, 29 March 2025
webdunia

ബിപിൻ റാവത്തിനെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണം: കെ സുരേന്ദ്രൻ

ബിപിൻ റാവത്തിനെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണം: കെ സുരേന്ദ്രൻ
, വെള്ളി, 10 ഡിസം‌ബര്‍ 2021 (14:19 IST)
ഹെലികോപ്‌റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാധ്യ‌മങ്ങളിൽ അപമാനിച്ചവർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്‌ളാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് സുരേന്ദ്രൻ പ്രസ്ഥാവനയിൽ പറഞ്ഞു.
 
ഹൈക്കോടതിയിലെ കേരള സര്‍ക്കാരിന്റെ അഭിഭാഷക നീചമായ രീതിയില്‍ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും സർക്കാരിന്റെയും നിലപാട് ഇതുതന്നെയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അഭിഭാഷകയെ സര്‍ക്കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
 
കേരളത്തിൽ പിണറായി വിജയന്റെ ഭരണത്തിൽ ആർക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ? നിങ്ങൾ ആകുന്നത് ചെയ്യു, ആര് പരിഗണിക്കുന്നു: മുഖ്യമന്ത്രി