Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ പ്രൊഫൈലുകൾ ഇല്ലാതാക്കാൻ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ മുഖപരിശോധന വരുന്നു

വ്യാജ പ്രൊഫൈലുകൾ ഇല്ലാതാക്കാൻ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ മുഖപരിശോധന വരുന്നു
, ചൊവ്വ, 16 നവം‌ബര്‍ 2021 (19:28 IST)
വ്യാജ പ്രൊഫൈലുകളെ നേരിടാൻ സെൽഫി വീഡിയോ നിർബന്ധമാക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. സോഷ്യല്‍ മീഡിയാ കണ്‍സള്‍ട്ടന്റ് ആയ മാറ്റ് നവാരയാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഈ നീക്കം പുറത്തുവിട്ടത്.
 
വെരിഫിക്കേഷന്‍ പ്രക്രിയയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വെരിഫിക്കേഷന്‍ ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാം ഒരു പോപ്പ് അപ് സന്ദേശം ലഭിക്കും. അതിൽ സെൽഫി ക്യാമറ ഓൺ ആവും. മുഖം എല്ലാ വശങ്ങളിലേക്കും തിരിച്ച് വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെടും. ഈ വീഡിയോ അപ് ലോഡ് ചെയ്താല്‍ ഇന്‍സ്റ്റാഗ്രാം അല്‍ഗൊരിതം ആ ഉപഭോക്താവ് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തും. ഏറെ നാളുകളായി ഇന്‍സ്റ്റാഗ്രാം ഇങ്ങനെ ഒരു സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.
 
ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും 30 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.നിലവിലുള്ള ഉപഭോക്താക്കളോട് ഫേസ് സ്‌കാന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും ഭാവിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.അതേസമയം നീക്കം ഏത് തരത്തിലാണ് സ്വീകരിക്കപ്പെടുക എന്ന സംശയം നിലനിൽക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് മാസത്തിനിടെ 8 ന്യൂനമർദ്ദങ്ങൾ, 45 ദിവസത്തിനിടെ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴ