Publish Date: Thu, 30 Nov 2017 (10:52 IST)
Updated Date: Thu, 30 Nov 2017 (11:04 IST)
മിമിക്രി കലാകാരനും നടനുമായ അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖം മൂലമാണ് മരണമെന്നാണ് ലഭിക്കുന്ന വിവരം. പ്രശസ്ത യുവതാരം ഷെയ്ൻ നിഗത്തിന്റെ പിതാവാണ് അബി. മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ അബി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.