അച്ഛനു വേണ്ടി... - അബിയുടെ മുഖത്തെ ആ ചിരിയ്ക്ക് പിന്നിൽ ഒരുപാട് കഥകളുണ്ട്!
പറയാൻ ഒരുപാടുണ്ട് ഇനിയീ ചിത്രത്തിനു!
Publish Date: Thu, 30 Nov 2017 (11:49 IST)
Updated Date: Thu, 30 Nov 2017 (12:30 IST)
വളർന്നുവരുന്ന താരപുത്രന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് അബിയുടെ മകൻ ഷെയ്ൻ നിഗത്തിന്‍റെ സ്ഥാനം. അബിയുടെ അപ്രതീക്ഷിതമായ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ - മിമിക്രി മേഖല. ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. അബിയുടെ മരണത്തിൽ പങ്കുചേരുകയാണ് മലയാള സിനിമ.
ഇപ്പോഴിതാ, അബിയും ഷെയ്നും ഒരുമിച്ച് പങ്കെടുത്ത അവാർഡിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഖത്തറിലെ ദോഹയിൽ വച്ചുനടന്ന യുവ അവാർഡിൽ ഷെയ്നു പുരസ്കാരം നൽകിയത് അബിയായിരുന്നു. ഇതിന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
നവംബർ 19നായിരുന്നു ചടങ്ങ്. ചടങ്ങിൽ ആരാധകർ കണ്ടത് തികച്ചും ആരോഗ്യവാനായ അബിയെ ആയിരുന്നു. വെറും പത്തു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ മരണം കീഴടക്കിയിരിക്കുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ല. പറവ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഷെയ്നു അവാർഡ് ലഭിച്ചത്.