Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ ബാബുരാജ് അറസ്റ്റില്‍

കരുതല്‍ ധനമായി താരം അരുണ്‍ കുമാറില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങി

Actor Baburaj arrested
, ശനി, 4 ഫെബ്രുവരി 2023 (15:57 IST)
സിനിമാതാരം ബാബുരാജ് അറസ്റ്റില്‍. വഞ്ചനാക്കേസിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടന്‍ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെന്നാണ് ബാബു രാജിനെതിരായ കേസ്. 
 
കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരായ പരാതി നല്‍കിയത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ പാട്ടത്തിനു നല്‍കിയിരുന്നു. 
 
കരുതല്‍ ധനമായി താരം അരുണ്‍ കുമാറില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന ലൈസന്‍സ് ലഭിക്കാതെ വരികയായിരുന്നു. താന്‍ കരുതല്‍ ധനമായി നല്‍കിയ 40 ലക്ഷം രൂപ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അരുണ്‍ കുമാര്‍ പരാതി നല്‍കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി ജനങ്ങളില്‍ നിന്ന് പിരിക്കുന്നു: കെ എന്‍ ബാലഗോപാലിനെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം