Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

സുരക്ഷാ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു

Security officer accident
, ശനി, 4 ഫെബ്രുവരി 2023 (13:00 IST)
കൊല്ലം കരിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ 53 കാരന്‍ നിയന്ത്രണം തെറ്റി എത്തിയ കാര്‍ ഇടിച്ചു മരിച്ചു. പഴങ്ങാലം ശാസ്താ ക്ഷേത്രത്തിനടുത്ത് താമസം രാഹുല്‍ ഭവനില്‍ രാജീവ് എന്നയാളാണ് കഴിഞ്ഞ ദിവസം രാവിലെ കുണ്ടറ മുക്കട ജംഗ്ഷനില്‍ വച്ച് കാല്‍നടയായി സഞ്ചരിക്കവേ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മരിച്ചത്.  
 
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ കുണ്ടറ ആശുപത്രി മുക്ക് ഭാഗത്തു നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ടു എതിരെ റോഡില്‍ കിടന്നിരുന്ന മിനി ബേസില്‍ ഇടിക്കുകയും അടുത്തുണ്ടായിരുന്ന രാജീവിനി ഇടിച്ചു തെറുപ്പിക്കുകയും ചെയ്തു. കാര്‍ പിന്നെ അടുത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് നിന്നത്.
 
ഇടിയേറ്റു ഗുരുതരമായി പരുക്കേറ്റ രാജീവിനെ കൊല്ലാതെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ കൃഷ്ണകുമാരി, മകന്‍ രാഹുല്‍. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സിഗരറ്റ് കൊമ്പന്‍ ചരിഞ്ഞ നിലയില്‍