ഓപ്പറേഷന്‍ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കസ്റ്റംസിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.
ഓപ്പറേഷന്‍ നുംഖൂറില്‍പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കസ്റ്റംസിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. വാഹനം വാങ്ങിയത് നിയമവിധേയമായിട്ടാണെന്നും ദുല്‍ഖര്‍ ഹര്‍ജിയില്‍ പറഞ്ഞു. ഓപ്പറേഷന്‍ നുംഖൂറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ നാല് വാഹനങ്ങളാണ് സംശയത്തിന്റെ നിഴലിലുള്ളത്.
അതിലൊന്നാണ് ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ഇടപാടുകള്‍ എല്ലാം താന്‍ നിയമപരമായിട്ടാണ് നടത്തിയിട്ടുള്ളതെന്നും താന്‍ ഹാജരാക്കിയ രേഖകള്‍ ഒന്നും പരിശോധിക്കാതെ നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടിയൊന്നും ദുല്‍ഖര്‍ ഹര്‍ജിയില്‍ പറയുന്നു.
നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന ഓപ്പറേഷന്‍ നുംഖൂര്‍ റൈഡ് ഇന്നും കസ്റ്റംസ് തുടരുന്നു. കള്ളക്കടത്താണെന്ന് സംശയിക്കുന്ന 150 ഓളം വാഹനങ്ങളില്‍ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടിയത്.