തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇതുവരെ ബിജെപി ആവശ്യപ്പെട്ടിട്ടില്ല; തിരഞ്ഞെടുപ്പ് പ്രചരണത്തിന് നൂറു ശതമാനം തയ്യാര്‍: നടന്‍ കൃഷ്ണകുമാര്‍

ശ്രീനു എസ്
ചൊവ്വ, 12 ജനുവരി 2021 (10:41 IST)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നോട് ഇതുവരെ ബിജെപി ആവശ്യപ്പെട്ടിട്ടില്ലെന്നും അതേസമയം ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ നൂറു ശതമാനം തയ്യാറാണെന്നും നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. പാര്‍ട്ടി അംഗത്വം എപ്പോള്‍ തന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഒരു കലാകാരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്തുപേരില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ താനും സുരേഷ് ഗോപിയും മാത്രം എന്തുകൊണ്ട് ട്രോളുകള്‍ക്കു വിധേയമാകുന്നുവെന്നും മമ്മൂട്ടിയെ എന്നുകൊണ്ടാണ് വിമര്‍ശിക്കാത്തതെന്നും കൃഷ്ണകുമാര്‍ നേരത്തേ ചോദിച്ചിരുന്നു.
 
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മുഖം കൊടുക്കുന്നില്ലെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌ഗോപിയും കൃഷ്ണകുമാറും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
 
കഴിഞ്ഞ ഞായറാഴ്ച രാത്രി കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ഉടന്‍ കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ഇയാളെ പിടുകൂടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളില്‍ ഇന്നുമുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments