Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജഗോപാലിനെ ഒഴിവാക്കി ആദ്യഘട്ട ബിജെപി സ്ഥാനാർത്ഥി പട്ടിക, സുരേഷ്‌ഗോപി,സെൻകുമാർ,കൃഷ്‌ണകുമാർ എന്നിവർ പരിഗണനയിൽ

നിയമസഭ
നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ചത്.
 
പാർട്ടിയുടെ ഏക നിയമസഭാംഗമായ ഒ രാജഗോപാലിനെ ഒഴിവാക്കിയിട്ടുള്ള സ്ഥാനാർത്ഥി പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിക്ക് അയച്ചത്.കുമ്മനം രാജശേഖരൻ, എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ്, സി. കൃഷ്ണകുമാർ,കെ സുരേന്ദ്രൻ,സന്ദീപ് വാരിയർ എന്നിവർ മത്സരിക്കും. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
 
ഈ മാസം തന്നെ ഈ 40 മണ്ഡലങ്ങളിൽ ആരൊക്കെ മൽസരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നേക്കുമെന്നാണ് റിപ്പോർട്ട്. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പറയുന്നതനുസരിച്ചില്ലെങ്കില്‍ കാലുവെട്ടും; ദൃക്‌സാക്ഷിയായി പൊലീസ്; തിരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എംഎല്‍എയുടെ ഭീഷണിയില്‍ പരാതിയുമായി സര്‍വകലാശാല അധ്യാപകന്‍