Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

Unnikrishnan Nambootiri

ശ്രീനു എസ്

, ബുധന്‍, 20 ജനുവരി 2021 (19:12 IST)
നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം കൊവിഡ് മുക്തനായത്. മൂന്നാഴ്ച മുന്‍പ് ന്യുമോണിയയെ തുടര്‍ന്നായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. പിന്നീടാണ് ഇദ്ദേഹത്തിന് കൊവിഡും ബാധിക്കുന്നത്. തുടര്‍ന്ന് രണ്ടുദിവസം ഐസിയുവിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കഴിയേണ്ടിവന്നു. പിന്നീട് കൊവിഡ് ഭേദമായ വിവരം ഇദ്ദേഹത്തിന്റെ മകന്‍ ഭവദാസനാണ് മാധ്യമങ്ങളെ അറിയിച്ചത്.
 
മലയാളമടക്കം 25ഓളം സിനിമകളില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ ചില നിര്‍ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവുകൂടിയാണ് ഇദ്ദേഹം. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നും അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തിയിരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 
കൊവിഡ് മൂലം ഇത്തവണ അദ്ദേഹം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയിരുന്നില്ല. ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം പങ്കെടുക്കാതിരിക്കുന്നതെന്നും അദ്ദേഹത്തിന് പണ്ട് ജിം ഉണ്ടായിരുന്നുവെന്നും ഫിറ്റ്നസ് കാര്യങ്ങളില്‍ അതീവ താല്‍പരനായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മക്കള്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി വേണം