Select Your Language

Notifications

webdunia
webdunia
webdunia
webdunia

തടസങ്ങൾ ഈ നക്ഷത്രക്കാരെ പ്രതിസന്ധിയിലാക്കില്ല, സാഹസങ്ങൾക്ക് മുതിരാൻ മടിയില്ല

തടസങ്ങൾ ഈ നക്ഷത്രക്കാരെ പ്രതിസന്ധിയിലാക്കില്ല, സാഹസങ്ങൾക്ക് മുതിരാൻ മടിയില്ല
, ബുധന്‍, 20 ജനുവരി 2021 (15:20 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. വിനയ പ്രകൃതരാണ് പൂരാടം നക്ഷത്രക്കാർ. 
 
യുക്തിപാരമായി കാര്യങ്ങളെ കാണുന്നവരാണ് ഇവർ. സ്വന്തം വിശ്വാസങ്ങളിൽ ഇവർ ഉറച്ചുനിൽക്കും. എന്തെങ്കിലും തിരുമാനിച്ചാൽ അത് ഇവർ ചെയ്യും. അത് ശരിയോ തെറ്റോ എന്ന് നോക്കില്ല. പെട്ടന്ന് തെന്നെ തീരുമാനങ്ങളെടുക്കാൻ ഇവർക്കാകും. അതിനാൽ തന്നെ പലപ്പോഴും അപദ്ധങ്ങളിൽ ചാടാം. ഇത് തെറ്റിദ്ധാരണകൾക്കും കാരണമായേക്കാം.
 
എഴുത്ത് ഇഷ്ടപ്പെടുന്നവരാണ് ഇവർ. പ്രത്യേകിച്ച് കവിതകൾ എഴുതുവാനും ആസ്വദിയ്ക്കുന്നതും ഇവർക്കിഷ്ടമാണ്. തടസങ്ങൾ ഈ നക്ഷത്രക്കാരെ പ്രതിസന്ധിയിലാക്കില്ല. സാഹസങ്ങൾ ഏറ്റെടുക്കാനും ഈ നക്ഷത്രക്കാർ തയ്യാറായിരിയ്ക്കും. സമൂഹത്തിൽനിന്നും ബഹുമാനവും ആദരവും ഇവർ നേടും. നുണകളെ വെറുക്കുന്നവരാണ് ഇവർ. സത്യസന്ധരായിരിയ്ക്കാൻ എപ്പോഴും ആഗ്രഹിയ്ക്കുന്നവരാണ് പൂരാടം നക്ഷത്രക്കാർ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്ന് തീരുമാനിച്ചാൽ അത് നടപ്പിലാക്കാൻ ഇവർക്കാകും, അറിയൂ !