Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ആക്രമിക്കപ്പെട്ട കേസ്: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസ്: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്
, വെള്ളി, 27 നവം‌ബര്‍ 2020 (11:54 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. സിആര്‍പിസി 406 പ്രകാരമാണ് സര്‍ക്കാര്‍ കോടതി മാറ്റത്തിനുളള ആവശ്യം ഹര്‍ജിയായി ഉന്നയിക്കുന്നത്. 
 
ഹൈക്കോടതിയിൽ സർക്കാർ ഉന്നയിച്ച വാദങ്ങൾ തന്നെയാകും സുപ്രീം കോടതിയിലും ഉന്നയിക്കുക. 2013-ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാനപ്പെട്ട വാദം. നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുന്ന കാര്യം ആലോചനയിലുണ്ടായിരുന്നുവെങ്കിലും ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസ്സമായതിനാലാണ് സിആര്‍പിസി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാൻ തീരുമാനിച്ചത്. കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുനാഗപള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി; ഒരാള്‍ മരണപ്പെട്ടു