സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോറ്റതി. സർക്കാർ ജീവനക്കാരോ,സംവിധാനങ്ങളോ ഉൾപ്പെട്ട കേസിൽ സംസ്ഥാന സർക്കാറുകളുടെ അനുമതി സിബിഐ വാങ്ങണം. എന്നാൽ സ്വകാര്യ ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനും കേസെടുക്കാനും സിബിഐക്ക് തടസമില്ലെന്നും കോടതി.
ഉത്തർപ്രദേശിലെ ഒരു കേസിലാണ് സുപ്രീം കോടതിയുടെ നിർണായകവിധി. സംസ്ഥാന സർക്കാറുകളുടെ അനുമതിയില്ലാതെ സിബിഐ പല കേസുകളും അന്വേഷിക്കുന്നത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങൾ അനുമതിയില്ലാതെ കേസ് അന്വേഷിക്കുന്നതിന് സിബിഐക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.