Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴൊക്കെ വിലങ്ങ് തടിയായി നിന്നിരുന്നത് പിതാവ്, മരണശേഷം ദിലീപ് എല്ലാം എളുപ്പത്തിലാക്കി!

നടിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴൊക്കെ പിതാവ് കൂടെയുണ്ടായിരുന്നു, മരണശേഷം കൃത്യം നടപ്പിലാക്കി!

നടിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴൊക്കെ വിലങ്ങ് തടിയായി നിന്നിരുന്നത് പിതാവ്, മരണശേഷം ദിലീപ് എല്ലാം എളുപ്പത്തിലാക്കി!
, വെള്ളി, 24 നവം‌ബര്‍ 2017 (09:37 IST)
കൊച്ചിയിൽ യുവനടിയെ ആക്രമിക്കാൻ നടൻ ദിലീപ് വർഷങ്ങൾക്ക് മുന്നേ പ്ലാൻ ഇട്ടിരുന്നു. അപകീർത്തിപരമായ ദൃശ്യങ്ങൾ പകർത്തുന്നതിനായി ദിലീപ് പൾസർ സുനിയെ നിർബന്ധിച്ചത് നടിയുടെ പിതാവിന്റെ മരണശേഷമെന്ന് പൊലീസിന്റെ കണ്ടെത്തൽ. 
 
നടിയുടെ മോശം ചിത്രങ്ങൾ എടുക്കുന്നതിനായി ദിലീപ് പൾസർ സുനിക്ക് വാഗ്ധാനം ചെയ്തത് ഒന്നരക്കോടി രൂപയാണ്. ഈ തുക മോഹിച്ച സുനി പല തവണ നടിയുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നടിയ്ക്കൊപ്പം ഷൂട്ടിങ് സൈറ്റുകളിൽ പിതാവും ഉണ്ടാകുമായിരുന്നു. അതിനാൽ ഇത്തരം നീക്കങ്ങൾക്കു തടസ്സമായി. 
 
എന്നാൽ, 2015 സെപ്റ്റംബർ 24നു നടിയുടെ പിതാവ് മരിച്ചതിനുശേഷം ദിലീപ് കുറ്റകൃത്യത്തിനായി സുനിലിനെ നിരന്തരം പ്രേരിപ്പിച്ചതായാണു പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. നടി പലർക്കൊപ്പമുള്ള അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനായിരുന്നു നിർദേശം. പക്ഷേ, അപ്പോഴും പ്ലാൻ വർക്കൗട്ട് ആയില്ല. ഒടുവിലാണ് നടിയെ ആക്രമിക്കാൻ പ്ലാൻ ഇട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ കുടുക്കാൻ സാക്ഷിമൊഴികൾക്കാകില്ല, പക്ഷേ മഞ്ജു പണി കൊടുത്താൽ ആജീവനാന്തം ജയിലിനുള്ളിലാകും!