Webdunia - Bharat's app for daily news and videos

Install App

ആത്മഹത്യയ്ക്കൊരുങ്ങിയ നാളുകൾ; ലോവൽ കുടുങ്ങുമോ? തുറന്നു പറഞ്ഞ് അമ്പിളി ദേവിയും ആദിത്യനും

Webdunia
ഞായര്‍, 10 ഫെബ്രുവരി 2019 (10:59 IST)
സീരിയൽ ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ഇരുവർക്കുമെതിരെ ആരോപണങ്ങളുയർത്തി അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ് ലോവൽ രംഗത്തെത്തിയിരുന്നു. ഇതോടെ വിവാദവും ആരംഭിച്ചു. 
 
ഇപ്പോഴിതാ ഇരുവരും ആത്മഹത്യക്കൊരുങ്ങിയ നാളുകൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ്. ബ്രിട്ടാസ് ഷോ ജെ ബി ജംഗ്ഷനിലാണ് ഇരുവരും മനസ്സ് തുറന്നത്. ഇരുവരുടെയും വിവാഹവാർത്ത അറിഞ്ഞ ലോവൽ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ, ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട് തന്നെ വിളിച്ച്‌ ക്ഷമ ചോദിച്ചിരുന്നുവെന്നും അവരില്‍ പലര്‍ക്കും കാരണത്തെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും ആദിത്യന്‍ പറയുന്നു. 
 
ലോവലുമായുള്ള ബന്ധം പിരിയുന്നതിനായി അമ്പിളി ദേവി കോടതിയെ സമീപിച്ചിരുന്നു. എന്തെങ്കിലും കാരണത്താല്‍ മകന്‍ നഷ്ടമായാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് അന്ന് അമ്പിളി പറഞ്ഞിരുന്നതായി ആദിത്യന്‍ പറയുന്നു. അവനെ നഷ്ടമായാൻ താൻ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അമ്പിളി പറഞ്ഞത്.
 
അമ്മ പോയതോടെ ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യതയായിരുന്നു എന്ന് ആദിത്യൻ. കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൈവിടുകയും കുപ്രചാരണങ്ങളുമൊക്കെയായപ്പോഴാണ് താന്‍ ആതമഹത്യയ്ക്കായി ശ്രമിച്ചതെന്ന് ആദിത്യന്‍ പറയുന്നു. ഗുളിക കഴിച്ച്‌ ആശുപത്രിയിലേക്കെത്തിച്ച തന്നെക്കുറിച്ചുള്ള വാര്‍ത്തയും അന്ന് പുറത്തുവന്നിരുന്നു. ആ സമയത്ത് എല്ലാം അവസാനിപ്പിക്കാനാണ് തോന്നിയതെന്നും അതാണ് അത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നും താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

അടുത്ത ലേഖനം
Show comments