Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

Actress and Model Shahana death case
, വെള്ളി, 13 മെയ് 2022 (12:44 IST)
നടിയും മോഡലുമായ കാസര്‍ഗോഡ് സ്വദേശിനി ഷഹനയെ (20) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടിലാണ് ഷഹനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 
 
വീട്ടിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചു. ചേവായൂര്‍ പൊലീസില്‍ ഷഹനയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. 
 
ഒന്നര വര്‍ഷം മുന്‍പാണ് ഷഹനയും സജാദും വിവാഹിതരായത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നത്. ഷഹനയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് 61.5 കിലോ തനിതങ്കം!