Select Your Language

Notifications

webdunia
webdunia
webdunia
webdunia

തേങ്ങ കൊണ്ട് ഏറ്: താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്ക്, എറിഞ്ഞ തീർത്ഥാടകനെ പിടികൂടി

തേങ്ങ കൊണ്ട് ഏറ്: താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്ക്, എറിഞ്ഞ തീർത്ഥാടകനെ പിടികൂടി
, തിങ്കള്‍, 3 ജനുവരി 2022 (17:37 IST)
തർക്കത്തിനിടെ തീർത്ഥാടകൻ എറിഞ്ഞ തേങ്ങ വീണ് ശബരിമലയിൽ താൽക്കാലിക ജീവനക്കാരന്റെ തലയ്ക്ക് പരിക്കേറ്റു. ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പോലീസ് പിടികൂടി.
 
ഉച്ചയ്ക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ആന്ധ്രയിൽ നിന്നുള്ള ഒരു സംഘം അയ്യപ്പൻമാർ മാളികപ്പുറത്തേക്ക് പോകാൻ ശ്രമിച്ചു. ഇവരെ തടഞ്ഞതോടെ  സംഘത്തിൽ ഒരാൾ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുക ആയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ: ആകെ രോഗികൾ 181 ആയി