Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് മകൾ വഴി സ്വാധീനിയ്ക്കാൻ ശ്രമിച്ചെന്ന മഞ്ജു വാര്യടെ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചു; വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ

ദിലീപ് മകൾ വഴി സ്വാധീനിയ്ക്കാൻ ശ്രമിച്ചെന്ന മഞ്ജു വാര്യടെ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചു; വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ
, തിങ്കള്‍, 2 നവം‌ബര്‍ 2020 (10:55 IST)
കൊച്ചി: നടി ആക്രമിയ്ക്കപ്പെട്ട കേസിൽ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യറുടെ സുപ്രധാന മൊഴി രേഖപ്പെടുത്താൻ വിചാരണ കോടതി വിസമ്മതിച്ചതായി സർക്കാർ ഹൈകോടതിയിൽ. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വെളിപ്പെടത്തൽ. ദിലീപ് മകൾ വഴി സ്വാധീനിയ്ക്കാൻ ശ്രമിച്ചു എന്ന് മഞ്ജു വാര്യർ കോടതിയിൽ വെളിപ്പെടുത്തിരുന്നു.
 
ഫെബ്രുവരി 27നാണ് മഞ്ജു വാര്യറെ ക്രോസ് എക്സാമിൻ ചെയ്തത്. സാക്ഷിയെ സ്വഭാവഹത്യ ചെയ്യുന്നതിനായി പല ചോദ്യങ്ങളു പ്രതിഭാഗം ചോദിച്ചു. എന്നാണ് മകളുമായി അവസനമായി സംസാരിച്ചത് എന്ന് റി എക്സാമിനിടെ പബ്ലിക് പ്രോസിക്യൂട്ടർ ചോദിച്ചു. ഫെബ്രുവരിൽ 24 മകളെ ഫോണിൽ വിളിച്ചിരുന്നു എന്നും അച്ഛനെതിരെ മൊഴി നൽകരുത് എന്ന് അഭ്യർത്ഥിച്ചതായും മഞ്ജു വാര്യർ കോടതിയെ ധരിപ്പിച്ചു. കൊടതിയിൽ സത്യമേ പറയു എന്ന് മകളോട് പറഞ്ഞതായും മഞ്ജു വാര്യർ കൊടതിയി പറഞ്ഞു.
 
എന്നാൽ റീ എക്സാമിനേഷനിടെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിയ്ക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടി. ഇത് രേഖപ്പെടുത്താൻ കോടതി വിസമ്മതിച്ചതായി സർക്കാർ ഹൈക്കോടതിയി നൽകിയ ഹർജിയിൽ പറയുന്നു. അക്രമിക്കപെട്ട നടി തന്നെ വെളിപ്പെടുത്തിയ ചില സുപ്രധാന കര്യങ്ങളും കോടതി അവഗണീച്ചതായി സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ദിലീപ് സാക്ഷികളിൽ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പലവട്ടം പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടിയിട്ടും ജാമ്യം റദ്ദാക്കണം എന്ന ആവശ്യം കോടതി പരിഗണിച്ചില്ല എന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വാസ വഞ്ചന: കഷണ്ടി മറച്ചുവച്ച് കല്യാണം കഴിച്ച് പറ്റിച്ചെന്ന പരാതിയുമായി ഭര്‍ത്താവിനെതിരെ യുവതി പൊലീസ് സ്റ്റേഷനില്‍