മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപ്പൂട്ടിയ നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു; പാസ്പോർട്ട് ഓഫീസിന്റെ പ്രവർത്തനം തുടരാൻ ഉത്തരവ്
മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടൽ തീരുമാനം മരവിപ്പിച്ചു
Publish Date: Wed, 06 Dec 2017 (18:21 IST)
Updated Date: Wed, 06 Dec 2017 (18:28 IST)
ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ പാസ്പോർട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ മരവിപ്പിച്ചു. പാസ്പോർട്ട് ഓഫീസിന്റെ പ്രവർത്തനം തുടരാമെന്നും കേദ്രം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന് പാസ്പോർട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറത്തെ ഓഫീസ് കഴിഞ്ഞമാസം അടച്ചുപൂട്ടാൻ തീരുമാനിച്ചത്. ഇതോടെ ആവശ്യക്കാർക്ക് കോഴിക്കോട് കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥ വരുകയും ചെയ്തു.
രാജ്യത്തെ തന്നെ 31-മത് പാസ്പോർട്ട് ഓഫീസായിരുന്നു മലപ്പുറത്തേത്. 2006 ഓഗസ്റ്റിലായിരുന്നു ഈ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.