നടിക്കു നേരെയുണ്ടായ ആക്രമം; ‘ഇക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നു’ - പ്രതികരണവുമായി ഹണി റോസ് രംഗത്ത്
നടിക്കു നേരെയുണ്ടായ ആക്രമം; ‘ഇക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നു’ - പ്രതികരണവുമായി ഹണി റോസ് രംഗത്ത്
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ഹണി റോസ്. നടിക്കു നേരെയുണ്ടായ അക്രമം ദൌര്‍ഭാഗ്യകരമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.
ശാരീരികമായ ആക്രമണം ഒരു നടിക്കു നേരെയുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സംസാരത്തിലൂടെയുള്ള മോശം പരാമര്‍ശങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും സിനിമാ മേഖല സേഫ് ആണെന്നാണ് കരുതിയത്. ഇക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നുവെന്നും ഹണി വ്യക്തമാക്കി.
ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുകയാണ് വേണ്ടത്. കേസ് നടക്കുന്നതിനാല്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നാണ് പറയാനുള്ളതെന്നും ഹണി റോസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.