Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണ്‍ വിളിച്ചു കുടുങ്ങി; സുനിക്ക് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല

ഫോണ്‍ വിളിച്ചു കുടുങ്ങി; സുനിക്ക് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല

Pulsar suni
കൊച്ചി , ചൊവ്വ, 8 ഓഗസ്റ്റ് 2017 (15:07 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് കാക്കനാട് ജയിലിൽ ഫോണ്‍ ഉപയോഗിച്ച കേസിൽ ജാമ്യം ലഭിച്ചു.

കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സുനി ഉൾപ്പടെ നാല് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നേടിയെങ്കിലും മറ്റ് കേസുകൾ നിലവിലുള്ളതിനാൽ സുനിക്ക് ജയിലിൽ തന്നെ തുടരേണ്ടി വരും.

ജയിലിൽ വച്ച് അറസ്‌റ്റിലായ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി, സംവിധായകനും നടനുമായ നാദിർഷ തുടങ്ങിയവരെ സുനി വിളിച്ചിരുന്നു. ഈ ഫോണ്‍ ഉപയോഗത്തിന്‍റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ മാസം 22വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വാ...കാത്തിരിക്കാം’; ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് സുധീഷ് മിന്നി