‘ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വാ...കാത്തിരിക്കാം’; ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് സുധീഷ് മിന്നി
‘ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വാ..കാത്തിരിക്കാം’; ശോഭാ സുരേന്ദ്രനെതിരെ വീണ്ടും സുധീഷ് മിന്നി
തന്റെ കരണത്തടിക്കുമെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് വീണ്ടും സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശോഭാ സുരേന്ദ്രാ ജൻമനാടായ ചങ്ങരംകുളത്ത് ഇന്ന് 7 മണിക്ക് മിന്നി പ്രസംഗിക്കും ചുണയുണ്ടേല്‍ കരണക്കുറ്റിക്കടിക്കാന്‍ വാ കാത്തിരിക്കുമെന്നാണ് ഫേസ്ബുക്ക പോസ്റ്റ്. നേരത്തേ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്ന സുധീഷ് മിന്നിയുടെ കരണം അടിച്ചുപൊട്ടിക്കുമെന്ന് ചാനല്‍ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.