Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി അക്രമിക്കപ്പെട്ട സംഭവം: റിമയ്‌ക്കെതിരേ കേസെടുക്കുമോ ? - നീക്കം ശക്തമാക്കി പൊലീസ്

നടി അക്രമിക്കപ്പെട്ട സംഭവം: റിമയ്‌ക്കെതിരേ കേസെടുക്കുമോ ? - നീക്കം ശക്തമാക്കി പൊലീസ്

നടി അക്രമിക്കപ്പെട്ട സംഭവം: റിമയ്‌ക്കെതിരേ കേസെടുക്കുമോ ? - നീക്കം ശക്തമാക്കി പൊലീസ്
കൊച്ചി , ചൊവ്വ, 1 ഓഗസ്റ്റ് 2017 (19:53 IST)
കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട യുവനടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടി റിമ കല്ലിങ്കലിനെതിരേ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി.

ആക്രമിക്കപ്പെട്ട നടി മാധ്യമങ്ങൾക്കായി തയാറാക്കിയ പ്രസ്താവനയില്‍ അവസാനമായി സ്വന്തം പേരും ചേര്‍ത്തിരുന്നു. ഈ പ്രസ്‌താവന തന്‍റെ പേജിൽ പോസ്‌റ്റ് ചെയ്‌തപ്പോള്‍ നടിയുടെ പേര് നീക്കം ചെയ്യാന്‍ റിമ വിട്ടു പോകുകയായിരുന്നു. മിനിറ്റുകള്‍ക്കകം പേര് നീക്കം ചെയ്‌തുവെങ്കിലും ഒരു സ്വകാര്യവ്യക്തി പൊലീസില്‍ പരാതി നല്‍കിയതാണ് റിമയ്‌ക്ക് വിനയായത്.

ഇതിന് പിന്നാലെയാണ് പോലീസ് കേസെടുക്കാൻ ആലോചിക്കുന്നത്.

അതേസമയം, ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേരു വെളുപ്പെടുത്തിയ കേസില്‍ അജു വര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടിയുമായി ഒത്തുതീര്‍പ്പായത് കൊണ്ടുമാത്രം എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ഈ വിഷയം രണ്ട് വ്യക്തികള്‍ തമ്മിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയച്ചു. കേസ് റദ്ദാക്കുന്നത് സംബന്ധിച്ച് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിനോട് നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനഞ്ചുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി എട്ടു മാസം ഗർഭിണി - പീഡിപ്പിച്ചവരില്‍ പ്രായപൂർത്തിയാകാത്ത ആളും