Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്ഷയില്ല, ഇതെന്തൊരു കഷ്ടം! - ദിലീപിനും മടുത്തു കാണും

നായകനായ സിനിമാ സെറ്റില്‍ പ്രതിയയി ദിലീപ് എത്തി!

ദിലീപ്
, വ്യാഴം, 13 ജൂലൈ 2017 (07:40 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ജോർജേട്ടൻസ് പൂരം ഷൂട്ട് ചെയ്ത സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. നായകനായി അഭിനയിച്ച സിനിമാ സെറ്റില്‍ പ്രതിയായി തെളിവെടുപ്പ് നടത്താന്‍ എത്തിക്കുമെന്ന് ജനപ്രിയനായകന്‍ ആയിരുന്ന താരം ഒരിക്കല്‍ പോലും കരുതിയിട്ടുണ്ടാകില്ല. 
 
കേസിലെ ഗൂഡാലോചന സംബന്ധിച്ച തെളിവെടുപ്പിനായി ദിലീപിനെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ എത്തിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ദിലീപിനെ സമയം കളയാതെ തെളിവെടുപ്പിനായി കൊണ്ടുപോകുകയായിരുന്നു പൊലീസ്. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയതിനു ശേഷമായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്. 
 
കനത്ത സുരക്ഷാ സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. ദിലീപിനെയും കൊണ്ട് തെളിവെടുപ്പിന് കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് നേരെ പലയിടത്തും കരിങ്കൊടി വീശി. നാട്ടുകാർ കൂകിവിളിച്ചു. അസഭ്യവർഷം നടത്തി. ഒരിക്കല്‍ തന്റെ പടത്തിന് കയ്യടിച്ചവരാണ് ഇന്ന് തന്നെ കൂകിവിളിക്കുന്നതെന്ന് ദിലീപ് തിരിച്ചറിഞ്ഞിരിക്കുന്നു. ഇതെല്ലാം കാണുമ്പോള്‍ സത്യത്തില്‍ ദിലീപിന് തന്നെ മടുത്തിട്ടുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 
2016 നവംബര്‍ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സിഫ്റ്റ് ജങ്ഷന്‍, നവംബര്‍ 14 നു തൊടുപുഴ ശാന്തിഗിരി കോളേജിനു സമീപം ഷൂട്ടിങ് ലൊക്കേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറ്റസുഹൃത്തിനേയും വെറുതേ വിട്ടില്ല? കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്ക്? - സിബി‌ഐ അന്വേഷണം തുടങ്ങി