Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറ്റസുഹൃത്തിനേയും വെറുതേ വിട്ടില്ല? കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്ക്? - സിബി‌ഐ അന്വേഷണം തുടങ്ങി

നടി ആക്രമിച്ചത് മാത്രമല്ല, മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കണമെന്ന് സഹോദരന്‍

കലാഭവന്‍ മണി
കൊച്ചി , വ്യാഴം, 13 ജൂലൈ 2017 (07:22 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ പേരാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിബിഐ.
 
മണിയുടെ മരണത്തില്‍ ദിലീപിനുള്ള പങ്ക് അന്വേഷിക്കണമെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. ആരോപണവുമായി മണിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ദിലീപ് കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണി മരിച്ചതിനു ശേഷം ദിലീപ് ഒരിക്കല്‍ മാത്രമാണ് വീട്ടില്‍ വന്നിട്ടുള്ളതെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
 
മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തത വന്നിട്ടില്ല. മണി കൊല്ലപ്പെട്ടതു തന്നെയാവാമെന്നാണ് കുടുംബാംഗങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്. മണിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ചിലരെ നുണപരിശോധനയ്ക്ക് വിധേയരാക്കി. എന്നിട്ടും ഒന്നും ലഭിച്ചില്ല. സിനിമാ മേഖലയില്‍ മണിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. 
 
സത്യത്തിലേയ്ക്ക് നയിക്കുന്ന ഒരു തുമ്പും അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല. ഒടുവില്‍ കേസ് സിബിഐക്ക് വിട്ടു. പൊലീസിന് കണ്ടെത്താന്‍ കഴിയാത്തത് സിബിഐക്ക് കഴിയുമെന്ന് കരുതി. എന്നാല്‍, അതും ഉണ്ടായില്ല. നിലവിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ പങ്ക് അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് വലയത്തിലും ദിലീപ് മര്യാദക്കാരനല്ല; മാധ്യമ പ്രവര്‍ത്തകനോട് താരം ചോദിച്ചത് ഒരു കാര്യം മാത്രം