Webdunia - Bharat's app for daily news and videos

Install App

വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ല; അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് നടി

കേസിന്റെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന ഘട്ടത്തിലാണ് നടി ഹര്‍ജി നല്‍കിയത്

രേണുക വേണു
വ്യാഴം, 12 ഡിസം‌ബര്‍ 2024 (09:45 IST)
നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്നകോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്ന് അതിജീവിത ഹര്‍ജിയില്‍ പറയുന്നു. 
 
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 
 
കേസിന്റെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന ഘട്ടത്തിലാണ് നടി ഹര്‍ജി നല്‍കിയത്. ഇതുവരെയുള്ള വിസ്താരം അടച്ചിട്ട കോടതിമുറിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. തന്നെ അടക്കം കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് ഈ കുപ്രചരണങ്ങള്‍. ഈ സാഹചര്യത്തിലാണ് തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
 
സാക്ഷി വിസ്താരം കഴിഞ്ഞതാണ്. അതുകൊണ്ട് വിചാരണയുടെ വിവരങ്ങള്‍ പുറത്ത് പറയുന്നതില്‍ എതിര്‍പ്പില്ല. അന്തിമവാദം തുറന്ന കോടതിയില്‍ നടക്കുകയും അതിന്റെ വിവരങ്ങള്‍ പുറംലോകം അറിയുകയും വേണം. താനൊരു അതിജീവിത ആണെന്നും അതിനാല്‍ ഈ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിനു വേണ്ടി സംസാരിച്ച് കനിമൊഴി, പരിഹസിച്ച് സുരേഷ് ഗോപി; തൃശൂര്‍ എംപിക്കു കണക്കിനു കിട്ടി (വീഡിയോ)

അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

ക്ഷേമ പെൻഷൻ തട്ടിപ്പ്: തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങി, 18 ശതമാനം പിഴ പലിശ ഈടാക്കാൻ ഉത്തരവ്

തണുപ്പുകാലത്ത് പപ്പായ കഴിക്കുന്നത് ഹൃദയത്തിന് നല്ലത്; മറ്റ് അഞ്ചു ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ഫാര്‍മസി- ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അടുത്ത ലേഖനം
Show comments