Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി രണ്ടുദിവസം കൂടി

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി പലതവണ കേന്ദ്രം നീട്ടിയതാണ്

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി രണ്ടുദിവസം കൂടി

രേണുക വേണു

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (09:00 IST)
ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 14 നു അവസാനിക്കും. നിലവില്‍ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരമുണ്ട്. 
 
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി പലതവണ കേന്ദ്രം നീട്ടിയതാണ്. ഇനിയും നീട്ടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. സമയപരിധി നീട്ടിയില്ലെങ്കില്‍ ഡിസംബര്‍ 14 നു ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. 
 
മൈ ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്, വിലാസം, ജനന തിയതി, മറ്റു വിശദാംശങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈനായി യു.ഐ.ഡി.എ.ഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് മാത്രം ഈ വര്‍ഷം 13,643 മുണ്ടിനീര് കേസുകള്‍; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്